Newsthen
The news interactive
- Website
- newsthen.com · all feeds from this site
- Feed URL
https://newsthen.com/feed
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
വർക്കലയിൽ കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വർക്കല അയിരൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെ ഷാജൻ…
-
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; രണ്ട് എസ്.എഫ്.ഐ. നേതാക്കൾക്ക് സസ്പെൻഷൻ
കൊച്ചി: മഹാരാജാസ് കോളേജിൽ ബിരുദദാനച്ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റ പ്രസംഗം തടസ്സപ്പെടുത്തിയെന്ന വിവാദത്തിൽ രണ്ട് എസ്.എഫ്.ഐ. നേതാക്കൾക്കെതിരെ നടപടി. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ 10 ദിവസത്തേക്ക് സസ്പെൻഡ്…
-
ഇറാന്റെ കണക്കു കൂട്ടിയുള്ള 135 ആക്രമണങ്ങള്‍; സൗദി, യു.എ.ഇ, ഇറാഖ്, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ രാജ്യങ്ങളുടെ രഹസ്യ നിര്‍മിതികള്‍ തെരഞ്ഞുപിടിച്ചു തകര്‍ത്തു; യഥാര്‍ഥ നാശത്തിന്റെ കണക്ക് പുറത്തുവിട്ട് റോയിട്ടേഴ്സ് അന്വേഷണം; ഇറാന്റെ രഹസ്യാന്വേഷണത്തില്‍ അമ്പരന്ന് ഗള്‍ഫ് രാജ്യങ്ങള്‍
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഓയില്‍ റിഫൈനറികളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഇറാന്റെ സൂക്ഷ്മതയാര്ത്ത ആക്രമണങ്ങള്‍ വമ്പന്‍ നാശം വിതച്ചെന്നു റിപ്പോര്‍ട്ട്. ഇതുവരെ ഇരുമ്പുമറയ്ക്കുള്ളില്‍ ഒതുക്കിയ ആക്രമണ വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സംഘം…
-
എട്ടാം ക്ലാസുകാരിക്ക് മൊബൈൽഫോൺ വാങ്ങി നല്കി; പെൺകുട്ടിയുടെ പിതാവ് 21കാരനെ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തി കുത്തിക്കൊന്നു
പെരമ്പലൂർ: 12 വയസ്സുകാരിയായ മകൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകിയ 21കാരനെ കുത്തിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വെൺബാവൂർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വേപ്പന്തട്ട താലൂക്കിലെ വെൺബാവൂർ സ്വദേശിയായ എസ്. അഭിമന്യു (21) ആണ് കൊല്ലപ്പെട്ടത്.…
-
വിമാനടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടണമെന്ന ഹർജി; ‘യാത്ര ചെയ്യേണ്ട’െന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വിമാനടിക്കറ്റ് നിരക്കുകളിലെ വൻ വർധന ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷമായ പ്രതികരണവുമായി സുപ്രീം കോടതി. വിമാനയാത്രാനിരക്ക് കൂടിയെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടെന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ മറുപടി. വിമാനയാത്ര അവശ്യസേവനമാണെന്നും നിരക്ക് 700 ശതമാനത്തോളം…
-
മാർച്ച് 10ന് ഫോൺവിളി, 14ന് ആദ്യ കൂടിക്കാഴ്ച; പ്രണയവും വിവാഹവും തുറന്നുപറഞ്ഞ് റിമി ടോമി
കൊച്ചി: രണ്ടാം വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഗായിക റിമി ടോമി. ബോഡി ബിൽഡറും ജിം ട്രെയ്നറുമായ മുംബൈ മലയാളി ലിബിൻ മാത്യുവാണ് വരനെന്ന് റിമി പുതിയ വ്ലോഗിലൂടെ വെളിപ്പെടുത്തി. നവംബറിൽ മുംബൈയിലെ ഡോംബിവല്ലിയിൽ വെച്ച് വിവാഹം നടക്കുമെന്നും വിവാഹക്ഷണക്കത്ത്…
-
രാഷ്ട്രപതി ഭവൻ മുതൽ രാംലീല മൈതാനം വരെ; കോൺഗ്രസ് അവഗണനയിൽ മുസ്ലിം ലീഗിന് അതൃപ്തി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്ത്യാ സഖ്യം നടത്തുന്ന സമരപരിപാടികളിൽ കോൺഗ്രസ് അവഗണിക്കുന്നുവെന്ന പരാതിയുമായി മുസ്ലിം ലീഗ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകാൻ പോയ സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര്…
-
ഭർത്താവിനോട് സ്നേഹം മാത്രം’; സ്വർണം വിറ്റ് കാർ ഇഎംഐ അടയ്ക്കണമെന്ന് ഭർതൃ വീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ്
കൊല്ലം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്. കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ(26)യേയാണ് ശനിയാഴ്ച രാത്രി കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും തന്റെ സ്വർണം…
-
ഒരു വണ്ടിക്കാരനും സഹായിക്കാൻ മനസ് കാണിച്ചില്ല; കാർ തട്ടിതെറിപ്പിച്ച കാൽനടയാത്രക്കാരൻ റോഡരികിൽ രക്തം വാർന്ന് കിടന്നത് 10 മിനിട്ടോളം; കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാഞ്ഞതിനാൽ 62കാരന് ദാരുണാന്ത്യം
പാലക്കാട്: കാറിടിച്ച് പരിക്കേറ്റ് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൂറ്റനാട്–തണ്ണീർക്കോട് റോഡിൽ…
-
പ്രാർത്ഥനയുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ച കേസ്; കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് സംശയം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു
കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരായ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സമാനമായ രീതിയിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ്…
-
ഡൽഹിയിൽ വായുമലിനീകരണം കുതിക്കുന്നു; എക്യുഐ 349, അതീവ മോശം വിഭാഗത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക (എക്യുഐ) 349 രേഖപ്പെടുത്തി. ഇതോടെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലെത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വായുനിലവാരം ‘മോശം’ വിഭാഗത്തിൽ തുടരാനാണ്…
-
ഇറാന്റെ പക്കൽ പരീക്ഷിച്ച പുതിയ ആയുധങ്ങൾ; ഏത് യുദ്ധസാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, പുതിയ ആയുധങ്ങൾ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചതായി വെളിപ്പെടുത്തി ഇറാൻ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രാജ്യം നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്ത പുതിയ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി…
-
‘പുറത്തുവിട്ടതൊക്കെ എഐ നിർമ്മിത ചിത്രങ്ങൾ; പക്ഷേ, എല്ലാം പാളിപ്പോയി‘: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘7,000 കസേരകൾ ഒഴിഞ്ഞുകിടന്നു’; ജനപങ്കാളിത്തം തെളിയിക്കാൻ വീഡിയോയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് ‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തെലങ്കാനയിൽനിന്നുള്ള കോൺഗ്രസ് എംപി വംശി ഗഡ്ഡം, സിഡബ്ല്യുസി അംഗവും മുൻ എംപിയുമായ…
-
മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിച്ചുണ്ടായ അപകടം, ഡ്രൈവർ മന:പൂർവ്വം ചെയ്തത്; ആത്മഹത്യാശ്രമമെന്ന് മൊഴി; ഇടിച്ചത് ഏഴ് വാഹനങ്ങളിൽ, 10 പേർക്ക് പരിക്ക്; യുവാവിനെ അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി (കോട്ടയം): ദേശീയപാത 183-ൽ ചോറ്റിയിൽ നിരവധി വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം ആത്മഹത്യാശ്രമമായിരുന്നുവെന്ന് ഡ്രൈവർ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിനിടയാക്കിയ കാർ ഓടിച്ച കുട്ടിക്കൽ പുത്തൂർ ശാരോൺ ഫിലിപ്പ് (27)…
-
തൊപ്പിക്കെതിരെ രണ്ട് കേസുകൾ; അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ കുറ്റപത്രം, സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലും പ്രതി
കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ്…
-
അടൂർ സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർക്കും; നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്താൻ നീക്കം, കുറ്റപത്രം ഉടൻ
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കൂടുതൽ പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാകുമെന്നാണ് വിവരം. ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ്…
-
സ്റ്റിംഗ് ഓപ്പറേഷന് അന്വേഷണം കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ വീട്ടുപടിക്കലേക്ക്: ഡി.കെ. ശിവകുമാറടക്കം മൂന്ന് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഗൂഢാലോചന കേസിലെ സുപ്രധാന തെളിവുകള്‍ പുറത്ത്; പിന്നില്‍ സഹായി തന്നെയെന്നു പോലീസ് കമ്മീഷണര്‍; ഒളികാമറ ഭീതിയില്‍ കര്‍ണാടക രാഷ്ട്രീയം
ന്യൂഡല്‍ഹി: കര്‍ണാടകയെ പിടിച്ചുകുലുക്കുന്ന ഒളികാമറ ഓപ്പറേഷന് വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ഡി.കെ. ശിവകുമാറിനു കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനിടയാക്കിയത് ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുവന്ന തെളിവുകളാണെന്ന് ആരോപിച്ച കുമാരസ്വാമിയുടെ…
-
ഒമര്‍ അബ്ദുള്ളയുടെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വീഴുമോ? മന്ത്രിസഭ പുനസംഘടിപ്പിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് 25 എംഎല്‍എമാരുടെ കത്ത്; എംപിയുടെ രാജി പ്രഖ്യാപനവും തിരിച്ചടി; മധുവിധു തീരുംമുമ്പേ ഒമറിന് അഗ്നി പരീക്ഷ
ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന്റെ മധുവിധു തീരുംമുമ്പേ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കു കനത്ത അഗ്നിപരീക്ഷണമായി 25 എംഎല്‍എമാരുടെ കത്ത്. വകുപ്പുകള്‍ പുനസംഘടിപ്പിക്കണമെന്നും മന്ത്രിസഭ അഴിച്ചു പണിയണമെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍…
-
‘മുരശ്’ വരുന്നു; വടക്കൻ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ യെലോ അലർട്ട്
വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും. ആറ് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ 4ാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…
-
കനത്തമഴ, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി!! ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ ഡ്രൈവറെ കാണതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന വിദ്യാധരന്റെ ഭാര്യ ലതയെ രക്ഷപ്പെടുത്തി. വേറ്റിനാട് കുറ്റിയാണി റോഡിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി സംഭവസ്ഥലത്തു തിരച്ചിൽ…