B4blaze News
Kerala’s Trusted Source for News, Entertainment, and Film Insights!
- Website
- b4blaze.com · all feeds from this site
- Feed URL
https://b4blaze.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
ചുവപ്പ് സാരിയിൽ തിളങ്ങി നസ്രിയ; പിന്തുണച്ച സുഹൃത്ത് ശ്രിന്ദയ്ക്ക് നന്ദി പറഞ്ഞ് നടി
ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ (Scene) സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിൽ ചുവപ്പ് സാരിയിൽ ഗ്ലാമറസ് ലുക്കിൽ എത്തിയ നടി നസ്രിയ നസീമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ ഓൺലൈനിൽ ചില കോണുകളിൽ നിന്ന് വിമർശനങ്ങളും…
-
വിവാഹം ഈ മാസം; വരനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി
തന്റെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ച് പ്രശസ്ത ഗായിക റിമി ടോമി രംഗത്ത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ബോഡി ബിൽഡറുമായ ലിബിൻ മാത്യുവാണ് വരൻ. റിമിയുടെ ഫിറ്റ്നസ് ട്രെയിനറും കോച്ചും കൂടിയാണ് ലിബിൻ. ഈ മാസം തന്നെ മുംബൈയിലെ ഡോംബിവല്ലിയിലുള്ള ഒരു ചെറിയ പള്ളിയിൽ…
-
മലയാളത്തിൽ മോഹൻലാൽ; തമിഴിൽ മമ്മൂട്ടി! ‘ഓം’ കേരളത്തിലെത്തിക്കാൻ ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്
മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഓം’ കേരളത്തിലെത്തിക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20നാണ്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ്…
-
വീണ്ടും വിവാഹിതയാകാൻ ഒരുങ്ങി ഗായിക റിമി ടോമി; പുതിയ ജീവിത പങ്കാളിയെക്കുറിച്ച് തുറന്നുപറഞ്ഞ് താരം
പ്രശസ്ത മലയാളം ഗായികയും അവതാരകയുമായ റിമി ടോമി താൻ വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറെ സന്തോഷവും സമാധാനവും നൽകുന്ന ഒരു പങ്കാളിയെ താൻ…
-
അമൽ നീരദ് ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ പുതിയ പോസ്റ്റർ പുറത്ത്; നവംബർ 19-ന് തിയേറ്ററുകളിലേക്ക്
മലയാളത്തിൽ കൾട്ട് ക്ലാസിക് പദവി നേടിയ 2012 ലെ ഹിറ്റ് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ‘ബാച്ച്ലർ പാർട്ടി Deux’-ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നസ്ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ഹൻസികയുടെ കരോൾ എന്ന കഥാപാത്രത്തെയാണ് പുതിയ…
-
ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിന് താൽക്കാലികമായി ‘ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2’ എന്നാണ് വർക്കിംഗ് ടൈറ്റിൽ…
-
1000 കോടി ക്ലബ്ബിലേക്ക് ‘ജയിലർ 2’? 800 കോടി പിന്നിട്ട് രജിനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച് സൂപ്പർതാരം രജിനികാന്തിന്റെ ‘ജയിലർ 2’. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 800 കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വമ്പൻ…
-
കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ; ‘കല്യാണരാമൻ’ 4K അറ്റ്മോസ് മികവിൽ വീണ്ടും തിയേറ്ററുകളിലേക്ക്
മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിലൊന്നായ ‘കല്യാണരാമൻ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ 4K അറ്റ്മോസ് റീ-റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.…
-
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ; ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്ത് അമിതാഭ് ബച്ചൻ
മുംബൈയിലെ വസതിയായ ‘ജൽസ’യ്ക്ക് നേരെ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് കനത്ത സുരക്ഷയിലാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പതിവ് ഞായറാഴ്ച ആരാധക കൂടിക്കാഴ്ചയ്ക്കായി വീടിന് മുന്നിലെത്തിയ ആരാധകരെ ഇത്തവണ അദ്ദേഹം അഭിവാദ്യം ചെയ്തത് പ്രത്യേകമായി സജ്ജീകരിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്…
-
നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2: മഹാശക്തി’; മേക്കിങ് വീഡിയോ പുറത്ത്, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി സുന്ദർ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2: മഹാശക്തി’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ്…
-
ബിഗ് ബോസിൽ വീണ്ടും എവിക്ഷൻ; വൈൽഡ് കാർഡ് മത്സരാർത്ഥി വേദാങ്കി പുറത്തേക്ക്
ബിഗ് ബോസ് വീട്ടിൽ വീണ്ടും എവിക്ഷൻ. മാസ് എവിക്ഷന് പിന്നാലെ വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിലെത്തിയ മറ്റൊരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ഈ ആഴ്ച പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ വേദാങ്കിയാണ് ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്തായത്. വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ ആദ്യ…
-
ആ നാല് മിനിറ്റ് ഡയലോഗ് സിങ്കിൾ ടേക്ക്; വിജയ് സേതുപതി പോലും പറഞ്ഞുപോയി, ‘ഇവനാണ് ബത്ത’യിലെ നായകൻ
‘ബത്ത’ എന്ന ചിത്രത്തിലെ തികച്ചും വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ സിനിമാ ലോകത്തിന്റെയും പ്രേക്ഷകരുടെയും കയ്യടി നേടുകയാണ് ബാലതാരം സായ് പൃഥ്വിരാജ്. ചിത്രത്തിലെ നിർണായകമായ നാല് മിനിറ്റോളം നീളുന്ന നീണ്ട ഡയലോഗ് ഒരൊറ്റ ടേക്കിൽ (Single Take) കൃത്യമായി പറഞ്ഞുതീർത്ത സായിയുടെ…
-
‘അണ്ണന്റെയും അണ്ണിയുടെയും സ്നേഹം കണ്ട ശേഷം പല ഭർത്താക്കന്മാർക്കും ചോറ് പോലും കിട്ടുന്നില്ല’; ചിരി പടർത്തി കാർത്തിയുടെ വാക്കുകൾ
തമിഴ് താരം സൂര്യയുടെയും ജ്യോതികയുടെയും ദാമ്പത്യ ജീവിതത്തെയും അവർക്കിടയിലെ സ്നേഹത്തെയും കുറിച്ച് സഹോദരനും നടനുമായ കാർത്തി പറഞ്ഞ രസകരമായ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒരു സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ സംസാരിക്കവേയാണ് കാർത്തി തന്റെ ചേട്ടനെയും നാത്തൂനെയും കുറിച്ച് തമാശ…
-
‘സൂക്ഷ്മദർശിനി’യിലെ നായികയ്ക്ക് നൽകിയ ഇൻട്രോ; നസ്രിയയെയും നസ്ലിനെയും പൊട്ടിച്ചിരിപ്പിച്ച് പ്രൊമോഷൻ വേദി
നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ ‘സൂക്ഷ്മദർശിനി’യുടെ പ്രൊമോഷൻ പരിപാടിക്കിടെയുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വേദയിൽ നായികയായ നസ്രിയയെ പരിചയപ്പെടുത്തുന്നതിനായി ആങ്കർ നൽകിയ ഇൻട്രോ അനൗൺസ്മെന്റിലെ വാചകപ്പിശകാണ് താരങ്ങളെയും കാണികളെയും…
-
വിവാഹ വേദിയിൽ ആളറിയാതെ നടൻ അരവിന്ദിനെ തള്ളിമാറ്റി സെക്യൂരിറ്റി; സോഷ്യൽ മീഡിയയിൽ വിമർശനം ശ ശക്തം
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ അരവിന്ദിനെ വിവാഹ വേദിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആളറിയാതെ തള്ളിമാറ്റിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഒരു വിവാഹച്ചടങ്ങിനിടെയാണ് നടന് ഈ അപമാനം നേരിടേണ്ടി വന്നത്.…
-
രാം ചരൺ – സുകുമാർ ചിത്രം “ആർസി 17” ആരംഭിച്ചു ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി സീരീസ്
മെഗാ പവർ സ്റ്റാർ രാം ചരണും സൂപ്പർഹിറ്റ് സംവിധായകൻ സുകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെ തുടക്കമായി. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നിവയുടെ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുഹൂർത്ത ചടങ്ങിൽ…
-
ബിഗ് ബോസ് വേദിയിൽ കണ്ണീരോടെ നേഹയുടെ മാതാപിതാക്കൾ; മകളെ തിരിച്ചുകൊണ്ടുപോകാനെത്തിയതെന്ന് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ 8ന്റെ വീക്കെൻഡ് എപ്പിസോഡിൽ വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി പ്രേക്ഷകർ. പതിവ് ഫാമിലി വീക്കിന് കാത്തുനിൽക്കാതെ മത്സരാർഥിയായ നേഹയെ ഷോയിൽ നിന്ന് പിൻവലിച്ച് വീട്ടിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യവുമായി മാതാപിതാക്കൾ വേദിയിലെത്തിയിരിക്കുകയാണ്. പുറത്തുവന്ന…
-
ബ്രസീലിയൻ-മെക്സിക്കൻ സംഗീതത്തിന്റെ താളത്തിൽ ‘കൗൻക’; ‘ഡിസ്കോ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
‘ഇതിന്നോ ആദാമേ..’ എന്ന ഗാനം സംഗീതപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയതിന് പിന്നാലെ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ബ്രസീലിയൻ, മെക്സിക്കൻ സംഗീതശൈലികളുടെ ചുവടുപിടിച്ച് ഒരുക്കിയ ‘കൗൻക’ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക്…
-
’25 ലക്ഷം തിരികെ നൽകിയാൽ രാഹുൽ ബിഗ് ബോസിൽ നിന്ന് പുറത്തുവരുമോ?’; ആകാംക്ഷയുണർത്തി മോഹൻലാലിന്റെ ചോദ്യം
ബിഗ് ബോസ് മലയാളം സീസൺ 8ൽ ശ്രദ്ധേയമായ മത്സരവുമായി മുന്നേറുകയാണ് രാഹുൽ ഈശ്വർ. ഇതിനിടെ രാഹുലിനോട് മോഹൻലാൽ ചോദിക്കുന്ന ഒരു ചോദ്യമാണ് പുതിയ എപ്പിസോഡിന്റെ പ്രൊമോയിലൂടെ ശ്രദ്ധ നേടുന്നത്. 25 ലക്ഷം രൂപ തിരികെ നൽകിയാൽ രാഹുൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവരാൻ തയ്യാറാകുമോ എന്നായിരുന്നു…
-
ബിന്നി സെബാസ്റ്റ്യൻ നായികയായി ‘രാശി’; ട്രെയ്ലറിന് മികച്ച പ്രതികരണം, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
മലയാളികളുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യൻ നായികയായെത്തുന്ന പുതിയ ചിത്രം ‘രാശി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. അണിയറപ്രവർത്തകർ പുറത്തുവിട്ട ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ പരസ്യകലാ സംവിധായകനും ശ്രദ്ധേയമായ ഷോർട്ട്…