Kerala Kaumudi
Kerala Kaumudi: Breaking News kerala india
- Website
- keralakaumudi.com · all feeds from this site
- Feed URL
https://keralakaumudi.com/rss/topstories
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
എൽ.ഡി.എഫ് സർക്കാരിന്റെ ബാർ ലൈസൻസുകളിൽ അന്വേഷണം: മന്ത്രി ലിജു
ന്യൂഡൽഹി: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ബാർ ലൈസൻസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. മുഴുവൻ രേഖകളും പരിശോധിക്കും. അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യ തിടുക്കമോ ഉണ്ടായോ എന്നതടക്കം അന്വേഷിക്കുമെന്ന് ഡൽഹിയിൽ മാദ്ധ്യമങ്ങളോട്…
-
പി.എസ്.സിയെ നിയന്ത്രിച്ചിരുന്ന 'കമാൻഡ് സെന്റർ' കണ്ടെത്തി
തിരുവനന്തപുരം: പരീക്ഷാ മൂല്യനിർണയത്തിലും അഭിമുഖത്തിലുമടക്കം ക്രമക്കേട് കാട്ടി വേണ്ടപ്പെട്ടവരെ നിയമിക്കാൻ പി.എസ്.സിയിലെ ഉന്നതർക്ക് നിർദ്ദേശം നൽകിയിരുന്ന ബാഹ്യശക്തിയായ 'കമാൻഡ് സെന്റർ' എസ്.ഐ.ടി തിരിച്ചറിഞ്ഞു. പ്രബല രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളാണിവർ. അറസ്റ്റിലായ രണ്ടുദ്യോഗസ്ഥർ…
-
കൺസ്യൂമർഫെഡ് : കഴിഞ്ഞ സർക്കാരിന്റെ നാമനിർദ്ദേശം റദ്ദാക്കി
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഭരണസമിതിയിലേക്ക് കഴിഞ്ഞ സർക്കാർ നാമനിർദേശം ചെയ്ത മൂന്നു വനിതകളെയും പട്ടികജാതി /പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട അംഗത്തെയും സർക്കാർ പിൻവലിച്ചു. പകരം പുതിയ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി അനിത, പെരുമ്പാവൂർ…
-
നന്ദൻ നിലേകനി സമിതിയുടെ കാലാവധി നീട്ടി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പരിഷ്കാരത്തിനായി നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ കാലാവധി ജനുവരി വരെ നീട്ടി. സമിതി, റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ജൂലായിലാണ് മോദി സർക്കാർ ഉന്നതാധികാര സമിതിയെ നിയമിച്ചത്. ഒക്ടോബറോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യ…
-
തച്ചങ്കരിയോട് ഹൈക്കോടതി: ആശുപത്രിയിലായിരുന്നയാൾ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?
കൊച്ചി: ഗുരുതര രോഗങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി എങ്ങനെ വിദേശത്ത് ജോലിചെയ്യുമെന്ന് ഹൈക്കോടതി. ജോലി ചെയ്യാനുള്ള ആരോഗ്യസ്ഥിതി എങ്ങനെ കൈവന്നെന്നും കോടതി ചോദിച്ചു. വിദേശത്തെ ജോലി നഷ്ടപ്പെടാതിരിക്കാൻ ജാമ്യ വ്യവസ്ഥ ഇളവു…
-
പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ വിദ്യാർത്ഥി പ്രതിഷേധം
മീനങ്ങാടി:ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദമായതിനുപിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ച് സ്കൂൾ കോമ്പൗണ്ടിൽ കുത്തിയിരുന്നു.
-
റോഡപകടങ്ങളിൽ അടിയന്തര ചികിത്സ: ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. പരിക്കിന്റെ തീവ്രതയനുസരിച്ച് മിനിറ്റുകൾക്കുള്ളിൽ അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
-
വിവാദ ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമ്മാണത്തിന് പരിസ്ഥിതി അനുമതി കിട്ടിയിട്ടും ഹൈക്കോടതിയിൽ അത് മറച്ചുവച്ച് സത്യവാങ്മൂലം നൽകിയ കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയിൽ തത്സ്ഥാനങ്ങളിൽ നിന്ന് മാറ്റി.
-
ചായയുടെയും ലഘു ഭക്ഷണങ്ങളുടെയും അളവ് കുറയുന്നു, പിന്നിൽ ഒറ്റക്കാരണം
തൊടുപുഴ: എല്ലാ മാസവും വാണിജ്യആവശ്യത്തിനുള്ള പാചകവാതക വിലവർദ്ധന ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധിയാകുന്നതായി വ്യാപാരികൾ.
-
ദീപാവലിക്ക് യാത്രക്കാർക്ക് സന്തോഷ വാർത്ത, പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
കണ്ണൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ
-
സി.പി. എമ്മിന്റെ ശൈലീമാറ്റവും തിരുത്തലും: 83 ചോദ്യങ്ങളുമായി ആഭ്യന്തര സർവേ
തിരുവനന്തപുരം: സംഘടനാ പ്രവർത്തന ശൈലി മാറ്റത്തിനും തിരുത്തലിനുമായി 83 ചോദ്യങ്ങളുള്ള ആഭ്യന്തര സർവേ സി.പി.എം തുടങ്ങി. കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കായാണിത്. 84 കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും നാല് സ്ഥിരം ക്ഷണിതാക്കൾക്കും ചോദ്യാവലി നൽകും. പ്രത്യയശാസ്ത്ര വ്യതിചലനങ്ങൾ, കൂട്ടായ…
-
കേരള യൂണിവേഴ്സിറ്റിയിൽ നിയമലംഘനം: കരാർ അദ്ധ്യാപക നിയമനങ്ങളിൽ സംവരണ അട്ടിമറിക്ക് നീക്കം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നൂറിലേറെ അദ്ധ്യാപക ഒഴിവുകളിലേക്കുള്ള കരാർ നിയമനത്തിൽ സംവരണം അട്ടിമറിക്കാൻ നീക്കം. എല്ലാ പഠന വകുപ്പുകളിലെയും ഒഴിവുകൾ കൂട്ടിച്ചേർത്തശേഷം സംവരണം പാലിച്ച് നിയമനം നടത്തണമെന്ന സർക്കാരിന്റെയും സർവകലാശാലയുടെയും ഉത്തരവുകളും യു.ജി.സിയുടെ നിബന്ധനകളും…
-
അസംബ്ളി ഹാളിൽ നാളെ ലോകസഭാ സ്പീക്കർ, പി.എ.സി ചെയർമാൻമാരുടെ ദേശീയസമ്മേളനം ഇന്നാരംഭിക്കും
തിരുവനന്തപുരം: കേരള നിയമസഭാ സാമാജികർക്ക് മാത്രം ഇരിപ്പിടമുള്ള അസംബ്ളി ഹാൾ ഇന്നും നാളെയും അപൂർവമായൊരു ദേശീയ സമ്മേളനത്തിന് വേദിയാകും. രാജ്യത്തെ എല്ലാ സംസ്ഥാന അസംബ്ളികളിലേയും ലോകസഭയിലേയും രാജ്യസഭയിലേയും പി.എ.സി ചെയർമാൻമാരുടെ സമ്മേളനമാണ് ഈ വേദിയിൽ. അസംബ്ളിയുടെ പ്രത്യേക പദവി…
-
എം.ടിയുടെ മകൾ അശ്വതിക്ക് ദേശീയ പുരസ്കാരം
ന്യൂഡൽഹി: എം.ടി.വാസുദേവൻ നായരുടെ മകളും നർത്തകിയുമായ അശ്വതി വി.നായർക്ക് ഡോ. മംഗളം സ്വാമിനാഥൻ ദേശീയ മികവ് പുരസ്കാരം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലെ മികവ് പരിഗണിച്ച് കലാ- സാംസ്കാരിക വിഭാഗത്തിലാണ് അംഗീകാരം.
-
ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഗൂഢനീക്കം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഗൂഢനീക്കം. സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അധികാരം ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രമാക്കിയ 2021ലെ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യിക്കാനാണ് ശ്രമം. മറ്റു യൂണിവേഴ്സിറ്റികൾക്ക് നിയമവിരുദ്ധ പ്രൈവറ്റ്…
-
മൂന്ന് തസ്തികയിലേക്ക് ചുരുക്കപ്പട്ടിക
തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിൽ സൂപ്രണ്ട് വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രേഡ് 1 (പട്ടികജാതി/പട്ടികവർഗം, കാറ്റഗറി നമ്പർ 637/2025), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്, കാറ്റഗറി നമ്പർ 443/2025-തസ്തികമാറ്റം മുഖേന -30% ക്വാട്ട),…
-
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു
-
ഗവ. കോളേജുകൾക്കായി കണ്ടെത്തേണ്ടത് 80 കോടി, നാലാം വർഷ ബിരുദക്കാർക്കായി ക്ലാസ് മുറികൾ വാടകയ്ക്കെടുക്കാം
തിരുവനന്തപുരം: നാലുവർഷ ബിരുദകോഴ്സിന്റെ നാലാംവർഷം അടുത്ത ജൂണിൽ ആരംഭിക്കുമ്പോൾ ക്ലാസ് മുറികളൊരുക്കാൻ സർക്കാർ കണ്ടെത്തേണ്ടത് 80കോടി രൂപ. 78സർക്കാർ കോളേജുകളിൽ ശരാശരി 8ക്ലാസ് മുറികൾ വീതം നിർമ്മിക്കണം. ജൂണിന് മുൻപ് നിർമ്മാണം അസാദ്ധ്യമായതിനാൽ മറ്റ് കോളേജുകളിലെ ക്ലാസ്മുറികൾ…
-
അർണബിന്' ശേഷം തീരത്തേക്ക് മുരശ് പാഞ്ഞടുക്കുന്നു, കേരളം പെരുമഴയിലേക്ക്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മുരശ്' ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
-
കാരന്തൂർ മഹാദേവന് മുന്നിലുണ്ട്.... എണ്ണായിരം പേരുടെ മംഗല്യ സ്വപ്നങ്ങൾ
ഒറ്റ ദിവസത്തിൽ 8,000 വിവാഹ സ്വപ്നങ്ങളാണ് കാരന്തൂർ മഹാദേവന് മുന്നിലെത്തിയത്.