Oman Malayalam
Trending News Portal For Oman Malayalees
- Website
- omanmalayalam.com · all feeds from this site
- Feed URL
https://omanmalayalam.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
എയർ കണ്ടീഷണർ മോഷണം; ഒമാനിൽ രണ്ട് പേർ അറസ്റ്റിൽ
മസ്കത്ത്: ഒമാനിൽ അൽ ബുറൈമിയിൽ എയർ കണ്ടീഷണർ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. അൽ ബുറൈമി ഗവർണറേറ്റിലെ സുനൈനയിലെ വിലായത്തിലെ നിരവധി വീടുകളിൽ നിന്ന് എയർ കണ്ടീഷണറുകൾ മോഷ്ടിച്ചതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ…
-
ദേശീയ പതാക, ചിഹ്നം, ഗാനം എന്നിവയെ അപമാനിച്ചാൽ ഒമാനിൽ കർശന നടപടി
മസ്കത്ത്: ദേശീയ പതാക, ചിഹ്നം, ഗാനം എന്നിവക്ക് അപമാനമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒമാൻ. ഇത്തരക്കാർക്ക് മൂന്ന് മാസം മുതൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ദേശീയ പതാകയോ ചിഹ്നമോ താഴെയിറക്കുകയോ, കേടുപാടുകൾ വരുത്തുകയോ, വിദ്വേഷമോ അവഹേളനമോ പ്രകടിപ്പിക്കുന്ന മറ്റ്…
-
ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആർഒപി
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹന അലങ്കാരങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ. റോയൽ ഒമാൻ പോലീസിലെ (ആർഒപി) ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നവംബർ 1 മുതൽ 30 വരെ ഒമാനിലെ വാഹനങ്ങളിൽ ദേശീയ ദിന സ്റ്റിക്കറുകൾ പതിക്കാം.…
-
വിവാഹപൂർവ മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റുകൾ; സാധുത കാലാവധി വ്യക്തമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ഒമാനിൽ വിവാഹപൂർവ മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റുകൾക്ക് പരിശോധനാ തീയതി മുതൽ ആറ് മാസത്തേക്ക് സാധുതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. അതിനുശേഷം സാധുത കാലയളവിനുള്ളിൽ വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ പരിശോധന ആവർത്തിക്കണം. പരിശോധനാ ഫലങ്ങൾ ലഭ്യമാകുകയും ഇരു…
-
ഒമാനിൽ സ്കൂൾ ബസ് അപകടം; ഏഴ് വയസ്സുകാരൻ മരിച്ചു
മസ്കത്ത്: ഒമാനിൽ സ്കൂൾ ബസ് അപകടത്തിൽ ഏഴ് വയസ്സുകാരൻ മരിച്ചു. അൽ ദഖിലിയ ഗവർണറേറ്റിലാണ് സംഭവം. വീടിന് സമീപമുള്ള വിദ്യാർത്ഥികളുടെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഷഹീം ബിൻ മസൂദ് ബിൻ സൗദ് അൽ റുമൈദിയാണ് മരിച്ചത്. കുട്ടിയുടെ വിയോഗത്തിൽ അൽ ദഖിലിയ…
-
പൊതുനിരത്തുകളിൽ അപകടകരമായ വാഹന സ്റ്റണ്ടുകൾ; നിസ്വയിൽ പത്ത് പേർ അറസ്റ്റിൽ
മസ്കത്ത്: നിയമവിരുദ്ധ കാർ റേസുകളിൽ പങ്കെടുക്കുകയും പൊതുനിരത്തുകളിൽ അപകടകരമായ വാഹന സ്റ്റണ്ടുകൾ നടത്തുകയും ചെയ്ത പത്ത് പേർ ഒമാനിൽ അറസ്റ്റിൽ. നിസ്വ, ഇസ്കി വിലായത്തുകളിൽ നിന്നാണ് പത്ത് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. ഈ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാര്യമായ…
-
തൊഴിൽ, താമസ നിയമ ലംഘനങ്ങൾ; ഒമാനിൽ നൂറിലേറെ പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: തൊഴിൽ, താമസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഒമാനിൽ നൂറിലേറെ പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, വിദേശ താമസ നിയമങ്ങൾ ലംഘിച്ചതിനും പൊതു ധാർമ്മികതയ്ക്കും മാന്യതയ്ക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരായ 108 പേരെ അറസ്റ്റ് ചെയ്തതായി റോയൽ…
-
കറക്ക് ചായക്കടകളിൽ ആരോഗ്യ നിലവാരം ഉയർത്തൽ; അവബോധ കാമ്പയിനുമായി മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: കറക്ക് ചായക്കടകളിൽ ആരോഗ്യ നിലവാരം ഉയർത്തുന്നതിനായി ബോധവൽക്കരണ പരിപാടി ആരംഭിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. മസ്കത്തിലെ കറക്ക് ചായ സ്ഥാപനങ്ങളിലെ ആരോഗ്യം, ശുചിത്വം, പാരിസ്ഥിതിക നിലവാരം എന്നിവ ഉയർത്തുന്നതിനായി മസ്കത്ത് ഗവർണറേറ്റും മസ്കത്ത് മുനിസിപ്പാലിറ്റിയും ‘ഷായ്…
-
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മനുഷ്യക്കടത്ത് ബോധവൽക്കരണ ഓഫീസ് തുറന്നു
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മനുഷ്യക്കടത്ത് ബോധവൽക്കരണ ഓഫീസ് തുറന്നു. മനുഷ്യക്കടത്തിനെ നേരിടാനുള്ള ദേശീയ സമിതി ഒക്ടോബർ 29 ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഗമന മേഖലയിൽ ഒരു ബോധവൽക്കരണ ഓഫീസ് തുറന്നു. ഒമാനിൽ എത്തുന്ന വിദേശ തൊഴിലാളികളെ അവരുടെ…
-
ചാർജറുകളും ബാറ്ററികളും സുരക്ഷിതമാക്കൽ; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരമൊരുക്കി ഒമാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി
മസ്കത്ത്: ചാർജറുകളും ബാറ്ററികളും സുരക്ഷിതമാക്കുന്നതിന് നടപടികളുമായി ഒമാൻ. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ചാർജറുകളുടെയും ബാറ്ററികളുടെയും സുരക്ഷ, ഗുണനിലവാരം, സാങ്കേതിക മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ…
-
ഓൺലൈൻ ഇടങ്ങളിൽ കുട്ടികളെ സംരക്ഷികേണ്ടത് സമൂഹത്തിൻ്റെ കൂട്ടായ ഉത്തരവാദിത്തം
മസ്കത്ത്: ഓൺലൈനിൽ കുട്ടികളെ സംരക്ഷിക്കുക എന്നത് ഒരു പൊതു സാമൂഹിക ഉത്തരവാദിത്തമാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി. ഡിജിറ്റൽ പരിതസ്ഥിതിയിൽ കുട്ടികളെ സംരക്ഷിക്കുക എന്നത് പൊതു അവബോധം, തുറന്ന സംഭാഷണം, പങ്കാളികൾ തമ്മിലുള്ള സഹകരണം എന്നിവ ആവശ്യമുള്ള ഒരു പങ്കിട്ട…
-
നോർത്ത് ബാത്തിനയിൽ ശൈത്യകാല ക്യാമ്പുകൾക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങൾ
സുഹാർ: ഒമാനിലെ നോർത്ത് ബാത്തിനയിൽ ശൈത്യകാല ക്യാമ്പുകൾക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. bng.gov.om വഴി രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആദ്യ ഘട്ടം 2025 ൽ ക്യാമ്പ് സൈറ്റ് ബുക്ക് ചെയ്ത് വീണ്ടും അതേ സ്ഥലം റിസർവ് ചെയ്യാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്കായി…
-
അബലോൺ പിടിക്കുന്നതിനും വിൽക്കുന്നതിനും താത്ക്കാലിക നിരോധനം; ഉത്തരവുമായി ഒമാൻ
Lമസ്കത്ത്: അബലോൺ (ഒരുതരം കടൽജീവി) പിടിക്കുന്നതിനും വിൽക്കുന്നതിനും ഒമാനിൽ നിരോധനം. 2027 നവംബർ 1 വരെയാണ് നിരോധനം. ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധന കാലയളവിൽ അബലോൺ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കയറ്റുമതി…
-
ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിങ്, വീഡിയോയെടുക്കൽ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ; നിയമലംഘകർക്ക് 1,000 റിയാൽ വരെ പിഴ
മസ്കത്ത്: രാജ്യത്തെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിങ്, ഹൈക്കിങ്, വീഡിയോയെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഒമാൻ. സംരക്ഷിത പ്രദേശങ്ങളിൽ വേട്ടയാടുക, മീൻപിടിക്കുക, ഫോസിലുകളോ മറ്റ് വസ്തുക്കളോ ശേഖരിക്കുക തുടങ്ങിയവ ചെയ്യുന്നവർക്ക്…
-
മറ്റ് രാജ്യങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി; മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മറ്റ് രാജ്യങ്ങളെയോ അവിടുത്തെ ഭരണാധികാരികളെയോ ജനങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സോഷ്യൽ മീഡിയ വഴിയുള്ള പോസ്റ്റുകൾ, റീപോസ്റ്റിങ്, ഷെയറിങ്, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങി…
-
മൗണ്ടൻ ഹൈക്കിംഗിനിടെ പരിക്കേറ്റു; സ്വദേശി പൗരനെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പോലീസ് എയർവിംഗ്
മസ്കത്ത്: ഒമാനിൽ മൗണ്ടൻ ഹൈക്കിനിടെ പരിക്കേറ്റ സ്വദേശി പൗരനെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പോലീസ് എയർവിംഗ്. സഹാം വിലായത്തിൽ പർവ്വതാരോഹണത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഒമാനി പൗരനെയാണ് റോയൽ ഒമാൻ പോലീസ് എയർവിംഗ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റയാളെ ആവശ്യമായ വൈദ്യചികിത്സയ്ക്കായി…